Section

malabari-logo-mobile

കൂടംകുളം ആണവ നിലയത്തിന് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി

HIGHLIGHTS : ദില്ലി : കുടംകുളം ആണവനിലയത്തിന് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി നല്‍കി.

ദില്ലി : കുടംകുളം ആണവനിലയത്തിന് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി നല്‍കി. രാജ്യത്തിന്റെ ദീര്‍ഘകാലാവശ്യത്തിന് ആണവോര്‍ജ്ജം ആവശ്യമാണെന്നും ആണവനിലയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേ സമയം ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് ആണവനിലയം തടസ്സമാകരുതെന്നും, സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവനയില്‍ വ്യക്തമാക്കി.

sameeksha-malabarinews

ആണവനിലയത്തിന്റെ സുരക്ഷാപരമായ കാരണങ്ങളാല്‍ അതിന്റെ കമ്മീഷനിങ്ങ് തടയണമെന്ന് ഫ്രന്‍സ് ഓഫ് ദ എര്‍ത്ത് സമര സമിതിക്കുവേണ്ടി സുന്ദര്‍ രാജ് എന്നിവര്‍ ഉള്‍പ്പെടെ എതാനും പേര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!