തിരുവനന്തപുരത്ത് റെയില്‍വേ സിഗ്നല്‍തകരാര്‍; ട്രെയിനുകള്‍ വൈകുന്നു.

തിരു: തിരുവനന്തപുരത്ത് റെയില്‍വേ സിഗ്നല്‍ സംവിധാനം തകരാറിലായി. ഇതേ തുടര്‍ന്ന് തിരുവന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

അതേ സമയം റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ തകരാര്‍ പരിഹരിച്ചിട്ടുണ്ട്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് സിഗ്നല്‍ സംവിധാനം തകരാറിലായത്.

രാവിലെ 6 മണിക്ക് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്സ് 7.10 ഓടെയാണ് പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് മറ്റ് ട്രെയിനുകളും വൈകി ഓടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top