തിരു: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവചലചിത്ര പ്രതിഭകള്‍ക്ക് ചലചിത്ര ശില്‍പശാല നടത്തും. ഫെബ്രുവരി അവസാനം തിരുവനന്തപുരം ചിത്രാജഞ്‌ലി സ്റ്റുഡിയോയിലാണ് ശില്പശാല. ചലചിത്രരംഗത്തെ പ്രമുഖര്‍ ക്ലാസെടുക്കും. മികച്ച ചലചിത്രങ്ങളുടെ സ്‌ക്രീനിംഗും സംവാദവും ഇതിന്റെ ഭാഗമായി നടക്കും. ചലചിത്ര രംഗത്തെ വിവിധ മേഖലകളില്‍ തുടക്കക്കാരായവര്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പ്രായം തെളിയിക്കുന്ന രേഖ, ബയോഡറ്റാ, ഡൊക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, വീഡിയോ ആല്‍ബം തുടങ്ങിയ സൃഷ്ടികളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. അഭിനേതാക്കള്‍ അവരുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റും രചനാരംഗത്ത് താത്പര്യമുള്ളവര്‍ അവരുടെ സൃഷ്ടികള്‍ സഹിതവും ഫെബ്രുവരി പത്തിനകം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, റ്റി.സി. 9/479, ജവഹര്‍ നഗര്‍ ജെ1, കവടിയാര്‍ പി.ഒ., തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2726002, 2724139.





