യുവദമ്പതികളെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: യുവദമ്പതികളെ കാണാനില്ലെന്ന് പരാതി. മണ്ണൂര്‍ പ്രബോധിനി വായനശാലയ്ക്ക് സമീപം ശ്രീവത്സത്തില്‍ വാസുദേവന്റെ മകന്‍ പി വിബീഷ്(32),ഭാര്യ അനീഷ(24) എന്നിവരെയാണ് ഈ മാസം 11 -ാം തിയ്യതി മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ ഫറോഖ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആറമുാസം മുമ്പായിരുന്നു ഇവുടെ വിവാഹം. കേരള മര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കരനാണ് വിബീഷ്. നഗരത്തിലെ പിഎസ്സി സെന്ററില്‍ കോച്ചിങ്ങിന് പോവുകയായിരുന്നു അനീഷ.

11-ാം തിയ്യതി രാവിലെ രണ്ടുപേരും കൂടെ കെഎല്‍ 11 എഎം 1889 ബൈക്കില്‍ വീട്ടില്‍ നിന്നും പോയത്. ഓഫീസില്‍ നിന്ന് എല്‍ഐസി ഓഫിസിലേക്കെന്നും പറഞ്ഞാണ് വിബീഷ് ഇറങ്ങിയത്. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ സുച്ചോഫ് ചെയ്തിരിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഇരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0495 2482230, 9497975661, 9946487274 ഈ നമ്പറില്‍ അറിയിക്കുക.

Share news
error: Content is protected !!
Scroll to Top