Section

malabari-logo-mobile

ലേഡീസ് ആന്റ് ജന്റില്‍മാന്‍ നാല് നായികമാരും മോഹന്‍ലാലും ഒന്നിക്കുന്നു

HIGHLIGHTS : ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും ഹിറ്റ് മേക്കര്‍ സംവിധായകന്‍ സിദ്ധീഖും ഒന്നിക്കുന്ന ലേഡീസ് ആന്റ്് ജന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നാല് നായികമാരാണ് ഈ ചിത്രത്തില്‍.

മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്,പത്മപ്രിയ, മിത്ര കുര്യന്‍ എന്നിവരാണ് ഒരുമിച്ചെത്തുന്നത്. മലയാളത്തിന്റെ പഴയകാല നായിക ജയഭാരതിയുടെ മകന്‍ കൃഷ് ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്.

sameeksha-malabarinews

വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കും ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുകയെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുന്നു.

 

ഫോട്ടോ കടപ്പാട്:ഏഷ്യാനെറ്റ്‌

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!