Section

malabari-logo-mobile

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി സഹായം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞേക്കും

HIGHLIGHTS : തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ ധനസഹായം കേന്ദ്രസര്‍ക്കാര്‍ തടയുന്നതായി സൂചന. ഒരു രാജ്യം നേരി...

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ ധനസഹായം കേന്ദ്രസര്‍ക്കാര്‍ തടയുന്നതായി സൂചന. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാടെടുത്താല്‍ യുഎഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന സഹായം ലഭിക്കില്ല. കേരളത്തിലുണ്ടായ മഹാ ദുരന്തത്തില്‍ ഇന്ത്യക്കകത്തും പുറത്തും നിന്ന് വലിയ തോതിലുള്ള സഹായവാഗ്ദാനങ്ങള്‍ ലഭിക്കുമ്പോഴാണ് സാങ്കേതിക പ്രശ്‌നം മാത്രം പറഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതെല്ലാം തടയുന്നത്.

sameeksha-malabarinews

2004 ന് ശേഷം അന്താരാഷ്ട്ര സഹായങ്ങള്‍ ഒന്നും വാങ്ങിയിട്ടില്ല. ഉത്തരാഖണ്ഡില്‍ ദുരന്തം ഉണ്ടായപ്പോഴും അന്താരാഷ്ട്ര സഹായം വാഗ്ദാനം വന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!