യഥാര്‍ത്ഥ വിശ്വാസം കാത്തു സൂക്ഷിക്കുക : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

ചെമ്മാട്: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അഖീദ ആന്റ് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ”നഹ്‌വ ഉഫ്ഖിന്‍ ജദീദ്” ഇസ്‌ലാമിക് ക്വിസ് പ്രോഗ്രാമിന്റെ ചോദ്യാവലി ദാറുല്‍ ഹുദാ പ്രൊ. ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. യഥാര്‍ത്ഥ ഇസ്‌ലാമിക വിശ്വാസം അശ്അരി മാതുരീതി മദ്ഹബുകളില്‍ അധിഷ്ഠിതമാണെന്നും അതു കാത്ത് സൂക്ഷിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഡിപ്പാര്‍ട്ടമെന്റ് ഹെഡ് അബ്ദുല്‍ ഖാദര്‍ ഫൈസി കോപ്പി ഏറ്റുവാങ്ങി.

പ്രവാചകര്‍ മുഹമ്മദ് നബിയെ അവഹേളിച്ച് സിനിമ പുറത്തിറക്കിയ അമേരിക്കന്‍ ഇസ്രായീലി പൗരന്‍ സാം ബാസിലിന്റെ പ്രവര്‍ത്തി ഇസ്‌ലാമിക വിശ്വാസികള്‍ക്കെതിരെയുള്ള കടന്നാക്രമണമാണെന്നും മതസ്പര്‍ദ്ധക്ക് വഴിവെക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കേന്ദ്ര ഗവണ്‍മെന്റ് നിലപാടിനെ യോഗം പ്രശംസിച്ചു.
ദാറുല്‍ ഹുദാ പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി, അഖീദ ഡിപ്പാര്‍ട്ട്‌മെന്റ് ലെക്ചറര്‍മാരായ ഉസ്താദ് ഇസ്ഹാഖ് ബാഖവി, എ.പി മുസ്തഫ ഹുദവി, സ്റ്റുഡന്‍സ് യൂണിയന്‍ സെക്രട്ടറി നൈസാം കക്കാട്ടിരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഖുബൈബ്, അഖീദ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top