Section

malabari-logo-mobile

മോബൈല്‍ പ്രണയം: കാമുകിയെ നേരില്‍ കണ്ട കാമുകന്‍ മുങ്ങാന്‍ ശ്രമിച്ചു.. രക്ഷപ്പെട്ടില്ല.

HIGHLIGHTS : കാഞങ്ങാട്: മൊബൈല്‍ ഫോണിലെ മിസ്ഡ്‌കോളിലൂടെ പരിചയപെട്ട് പ്രണയത്തിലായ

കാഞങ്ങാട്: മൊബൈല്‍ ഫോണിലെ മിസ്ഡ്‌കോളിലൂടെ പരിചയപെട്ട് പ്രണയത്തിലായ കാമുകനെ തേടി യുവതിയെത്തി. എന്നാല്‍ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നിരാശനായ കാമുകന്‍ സൂഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ മുങ്ങാനുള്ള ശ്രമം പാളി. ഒടുവില്‍ പോലീസ് കസ്റ്റഡിയിലുമായി. കാഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇരുവരും പോലീസ് കസ്റ്റഡിയിലായത്.
കള്ളാര്‍ സ്വദേശിയായ യുവാവും കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ബ്യൂട്ടിഷയായ യുവതിതും മിസ്്ഡ് കോളിലൂടെ പരിചയപ്പെട്ട്് പ്രണയത്തിലാകുകയായിരുന്നു.. പ്രണയം കലശലായ യുവതി യുവാവിനെ തേടി കള്ളാറിലുള്ള വീട്ടിലെത്തുകയായിരുന്നു.. യുവതിയെ നേരില്‍ കണ്ടതൊടെ വിവാഹവാഗ്ദാനത്തില്‍ നി്ന്ന് പിന്‍മാറാന്‍ ഇയാള്‍ ശ്രമിച്ചു.എന്നാല്‍ യുവതിയാകട്ടെ യുവാവില്ലാതെ തനിക്ക് വേറെ ജീവിതമില്ലന്നത നിലപാടില്‍ ഉറച്ചു നിന്നു.
ഇതിനിടെ രംഗത്തെത്തിയെ യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയെ തന്ത്രപൂര്‍വ്വം കാഞ്ഞങാട് റെയില്‍വെ സ്റ്റേഷനിലെത്തിച്ച്ു. തന്നെ മാത്രം വണ്ടികയറ്റി വിടാനുള്ള തന്ത്രമാണന്ന മനസ്സിലാക്കിയതോടെ യുവതി ബഹളം വച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!