പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റ ഉദ്ഘാടനതിയ്യതി തീരുമാനയില്ല

പരപ്പനങ്ങാടി :മെയ് 11ന് ഉദ്ഘാടനം നടക്കുമെന്ന പ്രഖ്യാപിച്ചിരുന്നറെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം അനിശ്ചിതമായി നീളുമെന്ന് സൂചന.. ഞായറാഴാച നടന്ന ഉദ്ഘാടന സാഗതസംഘരൂപീകരണയോഗത്തിലാണ് മന്ത്രി പികെ അബ്ദുറബ്ബ്് തന്നെയാണ് തിയ്യതി മാറ്റിവെച്ചകാര്യം അറിയച്ചത്.

മുഖ്യമന്ത്രിയുടെ അസൗകര്യമാണ് ഉദ്ഘാടനം മാറ്റിവയ്കാനുള്ള കാരണമായി മന്ത്രി പറഞ്ഞത് എന്നാല്‍ മേല്‍പ്പാലത്തിന്റെ ഇറങ്ങുന്ന ഭാഗത്തുള്ള അപാകത പരിഹരിക്കാനുള്ള നിര്‍മാണപ്രവൃത്തികള്‍ കഴിയാത്തതിനാലാണ് തിയ്യതി നീട്ടുന്നതെന്നാണ് അനൗദ്യോദിക വിവരം.
പരപ്പനങ്ങാടി പഞ്ചായത്ത് ഹാളില്‍ വച്ചായിരുന്നു സാഗതസംഘരൂപീകരണയോഗം നടന്നത്. സാഗതസംഘം ചെയര്‍മാനായി മന്ത്രി അബ്ദുറബ്ബിനെയും, ജനറല്‍ കണ്‍ലീനറായി ആര്‍ഡിബിസി ജനറല്‍ മാനേജര്‍ തങ്കച്ചനെയും യോഗം തിരഞ്ഞെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top