മൊബൈല്‍ പ്രണയം കുറ്റിപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും യുവാക്കളും പിടിയില്‍

കൂറ്റിപ്പുറം: കുറ്റിപ്പുറത്ത് മിസ്ഡ്‌കോള്‍ പ്രണയത്തില്‍ കുടുങ്ങി തീവണ്ടിയിറങ്ങൂന്നവരുടെ എണ്ണം കുറയുന്നില്ല. ചൊവ്വാഴ്ച്ച മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും കൂറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് പിടികൂടി.

ആലപ്പുഴ സ്വദേശിനിയായ പെണ്‍കൂട്ടിയെയും കണ്ടനകം സ്വദേശികളായ സഹോദരങ്ങളായ രണ്ട് യുവക്കളെയുമാണ് പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ആലപ്പുഴ നൂറനാട് സ്വദേശിനിയായ സ്ത്രീയുടെ മൊബൈലിലേക്ക് പിടയിലാകപ്പെട്ടതില്‍ ഒരു യുവാവ് മിസ്ഡ്‌കോള്‍ അടിച്ചിരുന്നു. പിന്നീട് ഈ സ്ത്രീയുടെ മകള്‍ നമ്പറിലേക്ക് തിരച്ചുവിളിക്കുകയും യുവാവുമായി സൗഹൃദത്തിലാവുകയുമായിരുന്നു.
പിന്നീട് പ്രണയത്തിലായ യുവാവ് ,സഹോദരനൊപ്പം പോയി പെണ്‍കുട്ടിയെ ആലപ്പുഴയില്‍ നിന്ന ബൈക്കില്‍ കൂട്ടികൊണ്ടുവരികയായിരുന്നു. പെണ്‍കൂട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
പെണ്‍കൂട്ടിയെ ആലപ്പുഴയിലേക്ക് തിരികെയയക്കാന്‍ കുറ്റിപ്പുറം റെയില്‍വേ്‌സ്റ്റേഷനെിലെത്തിയപ്പോഴാണ് പെണ്‍കുട്ടി യുവാവിനെ പിരയാന്‍ തയ്യാറലെന്ന് ശഠിച്ചത് . ഇതോടെ രംഗം വഷളാവുകയും നാട്ടുകാരിടപെട്ട് പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയെയും യുവാക്കളെയും നൂറനാട് പോലീസിന് കൈമാറി.
പത്താം ക്ലാസ് പരീക്ഷ പാസ്സായ ശേഷം വെക്കേഷന്‍ കോഴ്‌സിന് പഠിക്കുകയാണ് പെണ്‍കുട്ടി.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കേസെടുക്കും

 

Share news
error: Content is protected !!
Scroll to Top