പ്ലസ് ടു ഫലം ഇന്ന്

തിരു: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. പകല്‍ 12.30 ന് പി ആര്‍ ചേംബറില്‍ വിഭ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും. തുടര്‍ന്ന് സര്‍ക്കാരിന്റെ ഔദേ്യാഗിക വെബ്‌സൈറ്റുകളില്‍ ഫലം പ്രസിദ്ധപ്പെടുത്തും.
3,86,100 പേരാണ് പരീക്ഷ എഴുതിയത്. 66 കേന്ദ്രീകൃത ക്യാമ്പുകളിലായി 22,645 അധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്തി.പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകള്‍: www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in,www.result.itschool.gov.in, www.prd.kerala.gov.in,www.cdit.org.

 

Share news
error: Content is protected !!
Scroll to Top