Section

malabari-logo-mobile

മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകത; വീടുകളിലും കടകളിലും വെള്ളം കയറി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ

പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ അശാസ്ത്രീയമായ നിര്‍മ്മാണത്തെ തടര്‍ന്ന് വീടുകളും കടകളും വെള്ളം കയറി. റോഡിന് ഡ്രെയ്‌നേജ് സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ വെള്ളം ഒഴുകിപോകാതെ കെട്ടികിടക്കുകയാണ്. മേല്‍പ്പാലത്തിന് സമീപത്തുള്ള മേച്ചേരി സൈതലവിയുടെ വീടും കടകളും വെള്ളത്തിലായിരിക്കുകയാണ്.

പരപ്പനങ്ങാടി-ചെട്ടിപ്പടി റോഡില്‍ പാലം ആരംഭിക്കുന്നിടത്തെ റോഡിലാണ് ഡ്രെയ്‌നേജ് സംവിധാനമില്ലാത്തത്. റോഡ് ഉയര്‍ത്തിയതോടെ നിലവിലുള്ള ഡ്രെയിനേജ് ഉപയോഗശൂന്യമാം വിധം താണുകിടക്കുകയാണ്. വെള്ളം എങ്ങോട്ടും ഒഴിഞ്ഞു പോകുന്നില്ല. ഇവിടെയുള്ള സിമന്റ്കട്ടയുണ്ടാക്കാന്ന ഫാക്ടറിയിലേക്കും വെള്ളം കയറിയിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!