Section

malabari-logo-mobile

മുസ്ലിംലീഗിന്റെ താല്‍പര്യം ഭൂമിയിലാണ് വിദ്യഭ്യാസത്തിലല്ല ;വിഎസ്

HIGHLIGHTS : തേഞ്ഞിപ്പലം : വിദ്യഭ്യാസ വകുപ്പ് ഭരിക്കുന്ന

തേഞ്ഞിപ്പലം : വിദ്യഭ്യാസ വകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗിന്റെ താല്പര്യം അക്കാദമിക്ക് കാര്യങ്ങളിലല്ല ഭൂമി ഇടപാടുകളിലാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്നും നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് സംരക്ഷണസമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഭൂമിദാനം ഉള്‍പ്പെടെയുള്ള വിവാദങ്ങളിലേക്ക് സര്‍വകലാശാലയെ വലിച്ചിഴച്ച വിസിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും വിഎസ് ആവശ്യപ്പെട്ടു. നാളെ ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവടക്കമുള്ള എല്‍ഡിഎഫ് സംഘം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ കാണും.

പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ചില്‍ സിന്‍ഡിക്കേറ്റ് അംഗം സി.എച്ച് ആഷിഖ്, സി.പി.ഐ.എം ജില്ല സെക്രട്ടറി പി.പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!