ടി.പി ചന്ദ്രശേഖരന്‍ വധം : കൊല്ലിച്ചവരെയാണ് കണ്ടെത്തേണ്ടത് ; ഡി.ജി.പി

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധം, കൊന്നതാരാണെന്ന് മനസിലായി ഇനി കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു.
ചന്ദ്രശേഖരനോട് വിരോധമുള്ള സാഹചര്യം ഒന്നു മാത്രമേ ഉണ്ടായിരുന്നൊള്ളു വെന്നും അതു കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ മുന്നോട്ടുപോവുന്നത്. അല്ലാെ അദേഹത്തിന് വ്യക്തിപരമായി മറ്റുതരത്തിലുള്ള ശത്രുക്കള്‍ ഇല്ലായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
ആരുടെയോ സ്വകാര്യ ലാഭത്തിനുവേണ്ടി നടത്തിയ കൊലയാണ് ഇതെന്നാണ് കരുതുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പരാമര്‍ശിച്ച് അന്വേഷണം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top