ചന്ദ്രശേഖരന്‍ കുലംകുത്തിയല്ല ; വി.എസ്

കോഴിക്കോട് : ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന അഭിപ്രായം പിണറായി വിജയന്റെത് മാത്രമാണെന്ന് വിഎസ്. പാര്‍ട്ടിക്കോ തനിക്കോ ആ അഭിപ്രായമില്ലെന്നും വിഎസ് പറഞ്ഞു. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയെന്ന പിണറായിയയുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.

പാര്‍ട്ടി വിട്ടവരെ ക്രിയാത്മകമായി ശ്രമം നടത്തി തിരിച്ചുകൊണ്ടുവരണമെന്നതാണ് പാര്‍ട്ടി നിലപാട്. തിരിച്ചു വന്നില്ലെങ്കില്‍ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കെട്ടെയെന്നും എംവി രാഘവനും ,കെ.ആര്‍ ഗൗരിയമ്മയും ഇവിടെ പാര്‍ട്ടിയുണ്ടാക്കിയല്ലോ എന്നും വിഎസ് ആരാഞ്ഞു.

പ്രസ്താവനയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും സംസ്ഥാന നേതൃത്വം ഇതിനെകുറിച്ച് പ്രതികരിക്കുമെന്നും പോളിറ്റിബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top