Section

malabari-logo-mobile

ഡിസ്റ്റിലറിക്കനുമതിയുടെ മറവില്‍; കോടികളുടെ അഴിമതി.

HIGHLIGHTS : പാലക്കാട് : ഘട്ടംഘട്ടമായി മദ്യനിരോധനമാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ഡിസ്റ്റിലറിക്കനുമതി

പാലക്കാട് : ഘട്ടംഘട്ടമായി മദ്യനിരോധനമാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ഡിസ്റ്റിലറിക്കനുമതി നല്‍കി. കോടികളുടെ അഴിമതിക്കി കളമൊരുക്കുന്നു.

കോഴിക്കോട് എലത്തൂരില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന സ്വകാര്യ ഡിസ്റ്റലറി പാലക്കാട് ജില്ലയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള അനുമതി നല്‍കലിലൂടെയാണ് ഭരണ കക്ഷിയിലെ ഒരു പ്രമുഖ നേതാവിന്റെ അറിവോടെ കോടികള്‍ മറിഞ്ഞതായി റിപ്പോര്‍ട്ട്. സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിക്കാനും അങ്ങിനെയാണെങ്കില്‍ അതിനെ മരവിപ്പിക്കാതിരിക്കാന്‍ വീണ്ടും കോടികള്‍ ആവശ്വപ്പെട്ടതായാണ് വിവരം. ഈ ഉത്തരവിനെതിരെ മുന്‍ മന്ത്രി എ.കെ ബാലനും യുഡിഎഫ് ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനത നേതാവ് കെ. കൃഷ്ണന്‍കുട്ടിയും രംഗത്ത്് വന്നിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതിനെതിരാണ്.

sameeksha-malabarinews

പ്രമുഖ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഡിസ്റ്റലറീസിനാണ് പൂട്ടികിടന്ന ഡിസ്റ്റലറി മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഉന്നതര്‍ തന്നെ ഈ ഇടപാടില്‍ രംഗത്തിറങ്ങുമ്പോള്‍ വകുപ്പ് മന്ത്രിക്ക് പ്രത്യേക റോളൊന്നുമില്ലെന്നാണ് അറിവ്. എന്നാല്‍ മുഖ്യമന്ത്രി ഈ കാര്യം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്.

പാലക്കാട് അതിര്‍ത്തിയിലുളള ഗോവിന്ദാപുരത്തേക്ക് ഡിസ്റ്റലറിമാറ്റാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 27 നാണ് പുറത്തിറങ്ങിയത്.

ഡിസ്റ്റിലറി നിലവില്‍ വന്നാല്‍ പ്രതിവര്‍ഷം രണ്ട് കോടിയോളം ലിറ്റര്‍ മദ്യം ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണക്ക്കൂട്ടല്‍.നേരത്തെ ഈ ഉല്പാദനം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാന്‍ അനുമതിക്കായി എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യത്തിന് വകുപ്പ് അനുമതി നല്‍കിയിട്ടില്ല.

ഒരു ഭാഗത്ത് മദ്യനിരോധന സമിതിയുമൊത്ത് സമരം ചെയ്യുകയും മറുഭാഗത്ത് മദ്യരാജാക്കന്‍മാര്‍ക്ക് മദ്യം ഉല്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ വഴിയൊരുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് വരും ദിനങ്ങളില്‍ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!