Section

malabari-logo-mobile

മുഴുവന്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും ക്ഷേമനിധി

HIGHLIGHTS : മലപ്പുറം :മുഴുവന്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക്

മലപ്പുറം :മുഴുവന്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനും ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പും സര്‍ക്കാരും ശ്രമിച്ചു വരികയാണെന്ന് സാംസ്‌കാരിക – ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി ജോസഫ് പറഞ്ഞു.

സിവില്‍ സ്റ്റേഷന്‍ ബി 3 ബ്ലോക്കിലേയ്ക്ക് മാറിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഉദ്ഘടാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുന്ന വകുപ്പാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്. ജനസേവനമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അതുപോലെ ജനപ്രതികരണം മനസിലാക്കാനും സര്‍ക്കാരിലെത്തിക്കാനും വകുപ്പിനു കഴിയും. ജനങ്ങള്‍ക്ക് എന്താണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബോദ്ധ്യപ്പെടുത്താനും വകുപ്പിന് സാധ്യമാകുമെന്നും ആധുനിക സംവിധാനത്തോടെയുളള ഓഫീസ് പ്രവര്‍ത്തിക്കുന്നതിലൂടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പതിനാലു ജില്ലകളില്‍ .നടത്തിയ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ സമഗ്ര പുസ്തകം പി.ആര്‍.ഡി.യും സാമൂഹിക ക്ഷേമ വകുപ്പും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ‘ഉണര്‍വ്വ്’ വികസന പുസ്തകം ഐ. & പി.ആര്‍.ഡി. ഡയറക്ടര്‍ എ. ഫിറോസ് നഗരസഭാചെയര്‍മാനു കൈമാറി പ്രകാശനം നിര്‍വഹിച്ചു. മാധ്യമചലനങ്ങള്‍ക്കനുസരിച്ച് പി.ആര്‍.ഡി.യും മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് സംവിധാനം. സര്‍ക്കാരിന്റെ പ്രതിച്ഛായ മികച്ചതാക്കാന്‍ പി.ആര്‍.ഡി.യുടെ പ്രവര്‍ത്തനത്തിനു കഴിയും. അതിനായി പ്രവര്‍ത്തിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു.

പി.ആര്‍.ഡി. മുന്‍ ഉദേ്യാഗസ്ഥരായ വി.കെ. മൊയ്തീന്‍ കോയ, ഇ.പി. ശ്രീനിവാസന്‍, കെ.സി. വേണു, പി. അബ്ദുള്‍ റഷീദ്, പുത്തൂര്‍മഠം ചന്ദ്രന്‍ എന്നിവരെയും ആദ്യകാല പത്രപ്രവര്‍ത്തകരായ മാത്യു കദളിക്കാട്, കെ. അബ്ദുളള, പാലൊളി കുഞ്ഞ് മുഹമ്മദ്, ആളൂര്‍ പ്രഭാകരന്‍, വീക്ഷണം മുഹമ്മദ്, ഷെറീഫ് മണ്ണിശ്ശേരി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. എ.ഡി.എം. എന്‍.കെ. ആന്റണി, മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി. നാരായണന്‍, സെക്രട്ടറി റഷീദ് ആനപ്പുറം, ആര്‍ക്കൈവിസ്റ്റ് സി.പി. അബ്ദുല്‍ മജീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി.എം. ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. ഐ.& പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. വിനോദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!