Section

malabari-logo-mobile

മുന്‍പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ധനസഹായം

HIGHLIGHTS : വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ കാരണങ്ങളാല്‍ നാട്ടിലേയ്ക്ക്

വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ കാരണങ്ങളാല്‍ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന നിര്‍ധനരായ 150 പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ധനസഹായം നല്‍കി. 200 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായ 150 പേരെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ആഴ്ച മലപ്പുറം കലക്റ്ററേറ്റില്‍ കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് ഓഫീസ് നടത്തിയ സിറ്റിങില്‍ 33 അപേക്ഷകളില്‍ അന്വേഷണം നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കോഡിനേറ്റര്‍ പി.എ ഇമ്പിച്ചിക്കോയ അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ച് വന്ന നിര്‍ധനരായ പ്രവാസികള്‍ക്ക് മരണാനന്തരചടങ്ങുകള്‍ക്ക് 20000 രൂപയും വിവാഹത്തിന് 15000 രൂപയും ചികിത്സാ ധനസഹായമായി 10000 രൂപയുമാണ് ‘സാന്ത്വന’ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കുന്നത്. വിദേശരാജ്യങ്ങളിലോ ഇതര സംസ്ഥാനങ്ങളിലോ രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തിട്ടുള്ള വാര്‍ഷിക കുടുംബ വരുമാനം 25000 ത്തില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം

sameeksha-malabarinews

ചെയര്‍മാന്‍ ഫണ്ടില്‍ നിന്നും അര്‍ഹരായവര്‍ക്ക് ബോര്‍ഡിന്റെ അംഗീകാരത്തോടെ മരണാനന്തര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കും ധനസഹായം നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് 50000 രൂപയും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെങ്കില്‍ 10000 രൂപ വീതം ‘കാരുണ്യം’ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ കാണാതായവരെ കണ്ടെത്താനും നോര്‍ക്കയുടെ സഹായം ലഭിക്കും. ഇതിനായി കാണാതായ ഉടന്‍ പൊലീസില്‍ വിവരമറിയിക്കേണ്ടതാണ്.

ധനസഹായവും പ്രവാസികള്‍ക്കുള്ള മറ്റ് ക്ഷേമപദ്ധതികളെക്കുറിച്ച് വിവരങ്ങളും അപേക്ഷാ ഫോമും norka.gov.in ല്‍ ലഭിക്കും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!