മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7 കുടുംബങ്ങള്‍ക്ക് ധനസഹായം

പരപ്പനങ്ങാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 7 കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു. 5.25 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ധനസഹായങ്ങള്‍ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യക്ഷയായ ചടങ്ങില്‍ തിരൂരങ്ങാടി അഡീഷണല്‍ താഹസില്‍ ദാര്‍ ബീഗം താഹിറ, വില്ലേജ് ഓഫീസര്‍മാരായ പ്രശാന്ത്, മനോഹര്‍, നവീന്‍ യുഎന്‍(എസ് വി ഒ), സി അബ്ദുറഹ്മാന്‍ കുട്ടി (പഞ്ചായത്ത് സറ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍), ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി സി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top