Section

malabari-logo-mobile

അഞ്ചാം ദിവസവും സഭ സ്തംഭിച്ചു; ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യേറ്റ ശ്രമവും

HIGHLIGHTS : തിരു: സോളാര്‍ വിഷയത്തില്‍ സഭ ഇന്നും താല്‍കാലികമായി നിര്‍ത്തിവെച്ചു.

തിരു: സോളാര്‍ വിഷയത്തില്‍ സഭ ഇന്നും താല്‍കാലികമായി നിര്‍ത്തിവെച്ചു. സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ വാക്കേറ്റവും കയ്യേറ്റ ശ്രമവും.ബഹളത്തെ തുടര്‍ന്ന് സഭ അഞ്ചാം ദിവസവും നിര്‍ത്തി വെച്ചു. സഭയില്‍ വാടാ പോടാ വിളികള്‍ കയ്യേറ്റ ശ്രമവും. ബഹളം അനിയന്ത്രിതമായപ്പോള്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ചെയറില്‍ നിന്ന് ഇറങ്ങിപോയി.

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മേലുള്ള ചര്‍ച്ചക്കിടയിലാണ് ബഹളം തുടങ്ങിയത്. അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയവെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം തനിക്കെതിരായി ഉണ്ടായ പ്രസ്താവനകള്‍ ഇനി ഉണ്ടാകരുതെന്ന് പറഞ്ഞതിന് പിന്നാലെ പതിപക്ഷ അംഗങ്ങള്‍ ഭരണപക്ഷ ബഞ്ചിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

sameeksha-malabarinews

ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഹസ്‌കര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പി ശ്രീരാമകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രതിപക്ഷാംഗങ്ങള്‍ ബ്ലാനറുകളും പ്ലക്കാര്‍ഡുകളുമായാണ് സഭയില്‍ ഇന്നും എത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!