വിവാഹിതരാകാന്‍ ഞങ്ങള്‍ക്ക് മതം പ്രശ്‌നമല്ല; ആഷിക്- റീമ

ആഷിക് അബു റീമാ കല്ലുങ്കല്‍ വിവാഹത്തിന് മതം തടസ്സമായിരിക്കുന്നു എന്ന വാര്‍ത്തകള്‍ ഇരുവരും തള്ളി. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റീമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “ഇപ്പോഴുള്ള മതം തന്നെ വേണ്ടെന്ന് വെച്ചിരിക്കുയാണ് പിന്നെയാണ് മതം മാറുന്നുവെന്നത്” . ആഷിക് അബു റീമാ വിവാഹത്തിന് ആഷിക് മതം മാറണമെന്ന് റീമ ശഠിക്കുന്നതായ വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഇതിനെ എതിര്‍ത്തുകൊണ്ട് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഏറെ നാളായി ഒന്നിച്ചു താമസിക്കുന്ന ഞങ്ങളുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് ആഷിക് അബു പറഞ്ഞു. സമൂഹത്തിന്റ െകപട സദാചാര ചിന്തകളെ തന്റെ ചിത്രത്തിലൂടെ സധൈര്യം തുറന്നു കാട്ടിയ ന്യൂ ജനറേഷന്‍ സംവിധായകരില്‍ ശ്രദ്ധേയനായ ആഷിക് അബുവിനെതിരെ മതത്തിന്റെ പേരില്‍ പ്രണയത്തെ ഉപേക്ഷിക്കേണ്ടി വരുമെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ കടുത്ത ആശയ കുഴപ്പം തന്നെയാണ് തീര്‍ത്തിരുന്നത്. എന്നാല്‍ ഇരുവരും തങ്ങളുടെ നിലപാട് തുറന്ന് പറഞ്ഞതോടെ ആശങ്കള്‍ക്ക് വിരാമമായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top