Section

malabari-logo-mobile

മുംബൈ വര്‍ഗീയ കലാപത്തിന്റെ കരിനിഴല്‍; 2 മരണം.

HIGHLIGHTS : മുംബൈ: ഒരു ദുസ്വപ്‌നം പോലെ മുംബൈ നിവാസികള്‍ ഓര്‍ക്കുന്ന

മുംബൈ: ഒരു ദുസ്വപ്‌നം പോലെ മുംബൈ നിവാസികള്‍ ഓര്‍ക്കുന്ന കലാപ നാളുകളുടെ മിന്നലാട്ടം മുംബൈയില്‍ ദൃശ്യമായി. ആസാം കലാപത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തിലെത്തുകയായിരുന്നു. അത് രണ്ടുപേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.

ഇന്ന് ആസാദ് മൈതാനിയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി ആളുകള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പത്തോളം ബസ്സുകള്‍ തകര്‍ക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളടക്കം തകര്‍ക്കപ്പെട്ടിട്ടുണ്ട്. സിഎസ്ടി റെയില്‍വേ സ്റ്റേഷന്‍ സബ് വേയും അക്രമിക്കപ്പെട്ടിട്ടുണ്ട.്

sameeksha-malabarinews

സംസ്ഥാനത്തൊട്ടാകെ ജാഗ്രത നിര്‍ദേശം പാലിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. നഗരത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം RAF നെയും CRPFനെയും നിയോഗിച്ചു കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!