Section

malabari-logo-mobile

മാപ്പിള കലകള്‍ സാമൂഹിക നന്മക്ക് ഉപയോഗപ്പെടുത്തണം : ടി.എ അഹ്മ്മദ് കബീര്‍. എം.എല്‍.എ

HIGHLIGHTS : മലപ്പുറം

ലപ്പുറം: മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വര്‍ത്തമാന കാലത്തിന്റെ സ്പന്ദനങ്ങറിഞ്ഞ് മാപ്പിള കലകള്‍ സാമൂഹിക നന്മക്ക് ഉപയോഗപ്പെടുത്തണമെന്നും കലാകാരന്മാര്‍ സാമൂഹിക വിശകലനത്തിന് തയ്യാറാവണമെന്നും ടി.എ അഹ്മ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ഇശല്‍പെരുമ 2013 മാപ്പിള കലാ പ്രതിനിധി ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ് ടി.ടി കോയാമു അദ്ധ്യക്ഷം വഹിച്ചു മൊറയൂര്‍ ഗ്രാമ പഞ്ചാടത്ത് പ്രസിഡന്റെ് ബങ്കാളത്ത് സെക്കീന, ബ്ലോക്ക് വൈസ് പ്രസിഡന്റെ് പി.സുഹ്‌റ ബ്ലോക്ക് മെമ്പര്‍ എം.പി മുഹമ്മദ് യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ നൗഷാദ് മണ്ണിശ്ശേരി, റിയാസ് മുക്കോളി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ അസീസ് ഓത്തുപള്ളി, സക്കീര്‍ പുല്ലാര,സിപി ഷാജി, കെ.കെ അബ്ദുല്‍ റഫീഖ് , എന്‍ ബാബുരാജ്, റഹീം കുഴിപ്പുറം, യു.പി സാലിം മൂത്തേടം, ഇ. ശശീധരന്‍, എന്‍ സുഗേഷ്, ഷംശുദ്ധീന്‍ തെന്നല, ടിവി ജലീല്‍, ആദില്‍ അത്തൂര്‍ സംസാരിച്ചു.
ബാലക്യഷ്ണന്‍ വള്ളിക്കുന്ന്, ഒ.എം കരുവാരകുണ്ട്, എന്നിവര്‍ മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിളപ്പാട്ടിലെ രചനാശൈലി എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പിന് ഫൈസല്‍ എളേറ്റില്‍ നേത്യത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!