Section

malabari-logo-mobile

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി

HIGHLIGHTS : ദില്ലി: മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ

ദില്ലി: മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ മലയാളം രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി.

ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതോടെ ഭാഷാ പരിപോഷണത്തിന് 100 കോടി രൂപ കേന്ദ്രസഹായവും സംസ്ഥാനത്തിന് ലഭിക്കും.

sameeksha-malabarinews

നിലവില്‍ തമിഴ്, തെലുങ്ക്, കന്നഡ, സംസ്‌കൃതം എന്നീ ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷ പദവിയുണ്ട്. രണ്ടായിരം വര്‍ഷത്തെ പഴക്കമില്ലെന്ന് പറഞ്ഞാണ് ആദ്യഘട്ടത്തില്‍ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കുന്നതിനുള്ള ശുപാര്‍ശ തള്ളിയത്.

മലയാളത്തിന് ശ്രഷ്ഠഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19 ന് നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഈ ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയവും തള്ളിയിരുന്നു.

ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതോടെ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ മലയാളം എന്ന പേരില്‍ സംസ്ഥാനത്ത് പഠനകേന്ദ്രം തുടങ്ങാനാവും. ഇതുകൂടാതെ മലയാലവുമായി ബന്ധപ്പെട്ട ഗവേഷണവും പഠനവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുള്ള പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!