Section

malabari-logo-mobile

മാധ്യമ പ്രവര്‍ത്തക കൂട്ട ബലാത്സംഗത്തിനിനിരയായി

HIGHLIGHTS : മുംബൈ: മാധ്യമ പ്രവര്‍ത്തക കൂട്ട ബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ

മുംബൈ: മാധ്യമ പ്രവര്‍ത്തക കൂട്ട ബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ മുംബൈയിലെ ശക്തിമില്‍സിന് സമീപം ലോവര്‍ പരേല്‍ മേഖലയിലാണ് സംഭവം. ന്യൂസ് ഫോട്ടോ ഗ്രാഫറായ യുവതി സുഹൃത്തിനൊപ്പം ഫോട്ടേയെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അഞ്ചംഗ സംഘം ഇരുപത്തിയൊന്നു കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയായാക്കിയത്.

യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് കീഴടക്കിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പരിക്കേറ്റ യുവതിയെ മുംബൈയിലെ ജസ് ലോഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികളില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. മൂന്ന് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

sameeksha-malabarinews

സംഭവം വിവാദ മായതോടെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പ്രശ്‌നത്തിലിടപെടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ മാഗസിനിലെ ന്യൂസ് ഫോട്ടോ ഗ്രാഫറാണ് യുവതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!