Section

malabari-logo-mobile

യാചന നടത്തിയ 82 പേരെ പിടികൂടി

HIGHLIGHTS : ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിനു കീഴിലുള്ള

ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിനു കീഴിലുള്ള യാചന നിരോധന വകുപ്പ് വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ 82 യാചകരെ പിടികൂടി. പിടികൂടപ്പെട്ടവരില്‍ അറബ് രാജ്യക്കാരും മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയച്ചതാണ് ഇക്കാര്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രാജ്യത്തെ പൗരന്മാരുടേയും പ്രവാസികളുടേയും കാരുണ്യം ചൂഷണം ചെയ്തു കൊണ്ടാണ് ഇവര്‍ യാചന പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചത്. തികച്ചും അപമാനകരവും ഒരു പരിഷ്തൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതകുമായ ഇത്തരം യാചനകള്‍ എവിടെ കണ്ടാലും സ്വദേശികളും പ്രവാസികളും അക്കാര്യം എത്രയും വേഗം  66414040, 2347444, 23447453 എന്നീ നമ്പറുകളില്‍ അറിയക്കണമെന്നും മന്ത്രാലയത്തിന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് യാചന തടയാന്‍ കര്‍ശമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മിസ്ഫര്‍ ആല്‍അഹ്ബാബി പറഞ്ഞു. ഇതിനായി പ്രത്യേക വിഭാഗം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത്തരം യാചന ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിവിരമറിയിക്കണം. അത്യധികം മോശമായ  പ്രവര്‍ത്തി തടയാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സഹായം ആവശ്യമാണ്. സ്വദേശികളും പ്രവാസികളും തങ്ങളുടെ ദാനധര്‍മ്മങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കരുതെന്നും അത് രാജ്യത്തെ അംഗീകൃത ചാരിറ്റി സംഘടനകള്‍ക്ക് നല്‍കണമെന്നും എന്നാല്‍ അത് അര്‍ഹരായവരുടെ കൈകളില്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികള്‍ ഏറെ ഫലം നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ യാചനയ്ക്കായി ഖത്തറിലെത്തുന്നത്. യാചന നടത്തുന്നവരെ മാത്രമല്ല അവരുടെ പിന്നിലുള്ളവരേയും അവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നവേയും വകുപ്പ് പിടികൂടി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!