Section

malabari-logo-mobile

മലയാളം സര്‍വകലാശാല അന്താരാഷ്ട്ര നിലവാരമുള്ളതാക്കും

HIGHLIGHTS : നവംബര്‍ ഒന്നിന് തിരൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരൂര്‍ നവംബര്‍ ഒന്നിന് തിരൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന മലയാളം സര്‍വകലാശാല അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണകേന്ദ്രമായിരിക്കുമെന്ന് ചീഫ് സക്രട്ടറിയും സര്‍വകലാശാല സ്‌പെഷ്യല്‍ ഓഫീസറുമായ കെ ജയകുമാര്‍.
തിരൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന സര്‍വകലാശാല ഉദ്ഘാടന സ്വാഗതസംഘയോഗത്തിലാണ് ഇക്കാര്യമറിയിച്ചത്
.
കേരളകലകള്‍,നാടോടി കഌസിക്കല്‍ കലാരൂപങ്ങള്‍,മാപ്പിള കലകള്‍,മാപ്പിള സാഹിത്യം, ചിത്രകലകള്‍, ചരിത്ര-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവയില്‍ ഗവേഷണ സൗകര്യമൊരുക്കും.താളിയോലകള്‍, കയ്യെഴുത്ത് പ്രതികള്‍ എന്നിവ സംരക്ഷിക്കാന്‍ ഹെറിറ്റേജ് മ്യൂസിയം ഒരുക്കും.
സര്‍വകലാശാലക്ക് എംടി ,സി രാധാകൃഷ്ണന്‍, എംഎം ബഷീര്‍ തുടങിയവരുള്‍പ്പെട്ട 26 അംഗ ഉപദേശകസമിതിയുമുണ്ടാകും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!