Section

malabari-logo-mobile

മലപ്പുറത്ത് മഴകനക്കുന്നു.

HIGHLIGHTS : മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ പലയിടങ്ങളിലും

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ പലയിടങ്ങളിലും കനത്ത മഴ തുടങ്ങി. ഇന്ന് രാവിലെ മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. വയലുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി കഴിഞ്ഞു.

പെരുന്നാളിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പെയ്യുന്ന ഈ നിര്‍ത്താത്ത മഴ പെരുന്നാള്‍ കച്ചവടക്കാരെയാണ് ഏറ്റവും അധികം വലച്ചിരിക്കുന്നത്.

sameeksha-malabarinews

പെരുന്നാള്‍ കച്ചവടം പ്രതീക്ഷിച്ചിരുന്ന തെരുവു കച്ചവടക്കാര്‍ക്കും ഇത് ഇരുട്ടടിയായി. പെരുന്നാളും ഓണവും അടുത്ത് വന്നതോടെ തൊട്ടടുത്ത നഗരമായ കോഴിക്കോട് നിരവധി തെരുവു കച്ചവടകേന്ദ്രങ്ങള്‍ തുറന്നിരുന്നു. ഈ പെരുന്നാള്‍ കാലം തങ്ങള്‍ക്ക് സന്തോഷത്തിന്റെതാകില്ലേ എന്ന വ്യാകുലതയിലാണ് ഇവര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!