കിണറ്റില്‍ വീണ ദറസ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചു.

തിരൂരങ്ങാടി :കിണറ്റില്‍വീണ ദര്‍സ് വിദ്യാര്‍ത്ഥിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോട്ടക്കല്‍ കോട്ടൂര്‍ എരഞ്ഞിയില്‍ ഇബ്രാഹിമിന്റെ മകന്‍ സുഹൈല്‍ (20)ആണ് എഴുപതടി താഴ്ചയുള്ള കിണറ്റില്‍ വീണത്. വെളിമുക്ക് കൂഫ ജുമാത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ത്ഥിയായ സുഹൈല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കണ്ണച്ചംതൊടി കോളനിയിലെ വീടിന് മുറ്റത്തെ കിണറ്റില്‍ വീണത്.

മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തിയത്.

 

Share news
error: Content is protected !!
Scroll to Top