മലപ്പുറത്തെ കെഎസ്‌ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സുകള്‍ എവിടെ?

low-floor-ksrtc-busമലപ്പുറം: ഫെബ്രുവരി രണ്ടാംതിയ്യതി മുതല്‍ മലപ്പുറത്തെ നിരത്തുകളില്‍ ലോ ഫ്‌ളോര്‍ബസ്സുകള്‍ ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനം കടലാസില്‍ മാത്രമായി. ഫെബ്രുവരി മാസം കഴിയുമ്പോഴും ഈ ബസ്സുകള്‍ എന്ന്‌ ജില്ലയില്‍ സര്‍വ്വീസ്‌ നടത്തുമെന്ന്‌ യാതൊരു വിവരവും അധികൃതര്‍ക്കില്ല.

കേന്ദ്രസര്‍ക്കാരിന്റെ ജന്ററം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട്‌ മലപ്പുറം വയനാട്‌ ജില്ലകളില്‍ നൂറോളം ലോഫ്‌്‌ളോര്‍ ബസ്സുകള്‍ അനുവദിച്ചുകൊണ്ടാണ്‌ പ്രഖ്യാപനം വന്നത്‌, ഇതില്‍ 27 ബസ്സുകളാണ്‌ മലപ്പുറത്തിന്‌ അനുവദിച്ചത്‌. ഇതില്‍ എട്ടെണ്ണം എസി ലോഫ്‌ളോറുകളാണ്‌.

ബസ്സ്‌ വരുന്നവിവരം അറിഞ്ഞതോടെ ഇവയുടെ റൂട്ടുകള്‍ സംബന്ധിച്ച്‌ ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു.ബസ്സുകള്‍ മലപ്പുറം ഡിപ്പോയുടെ കീഴില്‍ പ്രവര്‍ത്തിപ്പിക്കാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം കടലാസില്‍ തന്നെ ഇരിക്കുകയാണ്‌. ബസ്സുകളൊന്നും തിരുവനന്തപുരത്ത്‌ പോലും ഇതുവരെ എത്തിയിട്ടില്ലെന്നാണ്‌ ലഭിക്കുന്ന വിവരം.

Share news
error: Content is protected !!
Scroll to Top