മരം കടപുഴകി കാറിനുമുകളില്‍ വീണ് ഒരാള്‍ മരിച്ചു ; 3 പേര്‍ക്ക് പരിക്ക്.

കോട്ടക്കല്‍ : നാഷണല്‍ ഹൈവേ 17 ല്‍ കോട്ടക്കലിനടുത്ത് മേലെ കോഴിച്ചെനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് റോഡരികിലെ കൂററന്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴിച്ച പകല്‍ 10.30 മണിക്കാണ് സംഭവം.

പറമ്പില്‍ പീടിക സ്വദേശിയായ പോക്കര്‍ (74) ആണ് മരണമടഞ്ഞത്. ഇയാളെ ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാറിലെ മറ്റ് യാത്രക്കാരായ കദിയുമ്മ, അന്‍വര്‍, റഷീദ് എന്നിവര്‍ക്ക ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോട്ടക്കല്‍ അല്‍മാസ് ആസുപത്രിയിലേക്ക് വൈദ്യ ചികിത്സാര്‍ത്ഥം ഇരുടെ ആള്‍ട്ടോ കാറില്‍ പോവകയായിരുന്ന സമയത്താണ് അപകടമുണ്ടായത്. കാറിന്റെ മുന്‍സീറ്റുകള്‍ക്ക മുകളില്‍ വീണ കൂറ്റന്‍ മരം നാട്ടുകാരുടെ ഏറെ നേരത്ത ശ്രമഫലമായാണ് മാറ്റാന്‍ സാധിച്ചത്.ഒരു മണിക്കൂറോളം ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു.

മരിച്ച പോക്കറിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Share news
error: Content is protected !!
Scroll to Top