കേരളത്തിന്റെ വനമേഖലകളില്‍ മാവോയ്‌സ്റ്റ് സാന്നിധ്യം : ഡി.ജി.പി

ആലപ്പുഴ : കേരളത്തന്റെ വനമേഖലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഒഡീഷ, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ എത്തുന്നതെന്നാണ് ലഭ്യമായിട്ടുള്ള വിവരം. എന്നാല്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നതായുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. കൂടാതെ കേരളത്തില്‍ എത്തിയിട്ടുള്ള മാവോവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

സുരക്ഷിതമായ ഒളിതാവളങ്ങള്‍ തേടിയാണ് സ്വന്തം സംസ്ഥാനങ്ങളില്‍ നിന്നു അവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്ന് ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികള്‍ കേരളത്തിന്റെ ഉള്‍വനങ്ങലില്‍ ക്യാമ്പ് ചെയ്യുന്നതായി നേരത്തെ വനം മന്ത്രി കെ.ബി ഗണേഷ് കുമാറും പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top