Section

malabari-logo-mobile

മമ്പുറം പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

HIGHLIGHTS : തിരൂരങ്ങാടി :അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

mamburamതിരൂരങ്ങാടി :അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മമ്പുറം പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി. കെ ഇബ്‌റാഹിം കുഞ്ഞ് അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, എം.പി മാരായ ഇ. അഹമ്മദ്, ഇ.റ്റി മുഹമ്മദ് ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായി. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സന്ദേശം പരിപാടിയില്‍ വായിച്ചു.
മലപ്പുറം-പരപ്പനങ്ങാടി റോഡിനേയും മമ്പുറം മഖാമിലൂടെ ദേശീയ പാത 17 നേയും ബന്ധിപ്പിച്ച് കടലുണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മമ്പുറം പാലം യാഥാര്‍ഥ്യമാവുന്നതോടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാവും. മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി 21 കോടി ചെലവിലാണ് നിര്‍മാണം നടത്തുന്നത്. ഒന്നര വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. 250 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ കുഞ്എഞു, റോഡ്‌സ് – ബ്രിജസ് ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!