ഫറോക്കില്‍ തീവണ്ടിയില്‍ നിന്ന് വീണ് യുവതിക്ക് ഗുരുതരപരിക്ക്.

Untitled-1 copyകോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ തെക്കുംകര ആലപ്പാട് വീട്ടില്‍ പത്രോസിന്റെ മകള്‍ ഡെറ്റി(35)ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പച്ചിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഫറോക്കില്‍ സ്‌റ്റോപ്പില്ലാത്ത കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്‌സപ്രസ്സ് സ്റ്റേഷനിലൂടെ മെല്ലെ കടന്നുപോകുമ്പോള്‍ ട്രെയിനില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ് താഴെ വീണ് കിടന്ന ഇവരെ റെയില്‍വേ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കാഞ്ഞത് കടുത്ത പ്രതിഷേധത്തിനിടയാക്കി.

ഫറോക്കില്‍ ജോലി സംബന്ധമായ ഇന്റര്‍വ്യൂവിന് എത്തിയതായിരുന്നു യുവതി.

Share news
error: Content is protected !!
Scroll to Top