Section

malabari-logo-mobile

മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് ;വൈദ്യുതി കൂടുതല്‍ ഉപയോഗിച്ച മന്ത്രി കെ പി മോഹനന്‍

HIGHLIGHTS : തിരു: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കെ

തിരു: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കെ സംസ്ഥാനത്തെ മന്ത്രി മന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് നടത്തുന്ന കാഴ്ചയാണ ്കാണാന്‍ കഴിയുന്നത്. അടുത്ത കാലത്തായി മന്ത്രി മന്ദിരങ്ങളില്‍വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച മന്ത്രി കെ പി മോഹനനാണ്.

കഴിഞ്ഞ മാസം മന്ത്രി 45,488 രൂപയാണ് അടച്ചതെങ്കില്‍ രണ്ടാം സ്ഥാനത്ത് ധനമന്ത്രി കെ.എം മാണി അടച്ചതുകയാകട്ടെ 44,448 രൂപയാണ്.

sameeksha-malabarinews

വൈദ്യുതി അമൂല്യമാണ് പാഴാക്കരുത് ഉപയോഗം കുറയ്ക്കണം എന്നൊക്കെ എപ്പോഴും പറഞ്ഞു നടക്കുന്ന വൈദ്യുത മന്ത്രി ആര്യാടന്റെ ബില്‍ 39,923 രൂപയും, മുഖ്യമന്ത്രിയുടെ ബില്‍ 42,816 രൂപയുമാണ്. മഞ്ഞളാംകുഴി അലിയുടെ വൈദ്യുതി ഉപയൊഗത്തിന്റെ ബില്‍ 34,593 രൂപയാണ്.
അതേസമയം ഏറ്റവും കുറഞ്ഞ വൈദ്യുത ബി്ല്‍ കഴിഞ്ഞ മാസം അടച്ചത് ചീഫ് വീപ്പ് പിസി ജോര്‍ജ്ജ് മാത്രമാണ്. ബില്‍ത്തുക 2,262 രൂപയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!