മദനിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

ബാംഗളൂരു: ബംഗളൂരു ജയില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി വിദ്ഗദ്ധ ചികിത്സ നല്‍കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. മദനിയെ ആശുപത്രിയില്‍ സഹായിക്കാന്‍ ഭാര്യയേയും മകനെയും ഒപ്പം നിര്‍ത്താനും കോടതി അനുവാദം നല്‍കി.

തിങ്കളാഴ്ചയോ ബുധനാഴ്ചയോ മദനിയെ ആശുപത്രിയിലേക്ക് മാറ്റും. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളയുള്ള കര്യങ്ങള്‍ ഉപയോഗിക്കരുതെന്ന കര്‍ശന നടപടികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മദനിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സഹായിയെ നിര്‍ത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top