Section

malabari-logo-mobile

മതവിശാസികള്‍ക്ക് ബുദ്ധികുറവെന്ന് പഠന റിപ്പോര്‍ട്ട്

HIGHLIGHTS : മതവിശ്വാസികള്‍ക്ക് ബുദ്ധി കുറവാണെന്ന് പഠന റിപ്പോര്‍ട്ട്.

മതവിശ്വാസികള്‍ക്ക് ബുദ്ധി കുറവാണെന്ന് പഠന റിപ്പോര്‍ട്ട്. റോചേസ്റ്റര്‍ സര്‍വ്വകലാശാല നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയത്. ഇവിടെ നടത്തിയ പഠനങ്ങളില്‍ 63 പഠനങ്ങളില്‍ 53 ഉം കാണിക്കുന്നത് ദൈവവിശ്വാസമില്ലാത്തവരെ അപേക്ഷിച്ച് മതവിശ്വാസികള്‍ ബുദ്ധി കുറവായവരാണെന്നാണ്. മതവിശ്വാസികള്‍ പ്രാര്‍ത്ഥനയിലൂടെയും മറ്റും നേടുമെന്നു കരുതുന്ന ഗുണങ്ങള്‍ ഈശ്വര വിശ്വാസമില്ലത്തവര്‍ക്ക് പലപ്പോഴും സ്വയം നേടാനാകുമോ എന്നാണ് പഠനത്തില്‍ ഉള്ളത്.

ബുദ്ധി ഉയര്‍ന്നവര്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ മതവിശ്വാസത്തിന്റെ ആവശ്യമില്ലത്രെ. ഇത്തരക്കാര്‍ക്ക് മതങ്ങള്‍ നല്‍കുന്ന മാനസികമായ ഫലങ്ങളുടെ ആവശ്യം പലപ്പോഴും ഉണ്ടാകാറില്ല. മതവിശ്വാസം പോലുള്ള മാനസിക ശേഷികള്‍ ഇത്തരക്കാര്‍ക്ക് വിശ്വാസത്തിന്റെ പിന്‍ബലമില്ലാതെ നേടാന്‍ കഴിയുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ വിശ്വാസമില്ലാതെ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്നുമുണ്ട്.

sameeksha-malabarinews

തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വയം നേടാന്‍ സാധിക്കാത്തവരാണ് മതവിശ്വാസികള്‍ എന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!