Section

malabari-logo-mobile

ഖുര്‍ആന്‍ വിജ്ഞാനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വനിതകള്‍ക്ക് മുന്നേറ്റം

HIGHLIGHTS : ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനില്‍ സംഘടിപ്പിച്ച 13-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആദ്യ രണ്ട് റാങ്കുകളും വനിതകളാണ് നേടിയത്.  ദോഹ സെന്ററില്‍ പരീക്ഷയെഴുതിയ താഹിറ അബു ഒന്നാം റാങ്ക് കരസ്ഥമാക്കി. വക്‌റ സെന്ററില്‍ പരീക്ഷയെഴുതിയ ശമ ശംസുദ്ദീന്‍, കെ എ സലീല, ശബീന റഫീഖ് എന്നി5വര്‍ രണ്ടാം റാങ്ക് പങ്കിട്ടു. സി എം പി യൂസുഫ്, റംല ഹംസ, ആയിശ ഷാനവാസ്, ജസീന ജമാല്‍ എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.
കുട്ടികള്‍ക്ക് വേണ്ടി നടത്തിയ പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്കോടെ നാലു പേര്‍ ഒന്നാം റാങ്ക് പങ്കിട്ടു.
ഫാത്തിമ അബു, ഹാഫിസ് ഹംസ (ഇരുവരും ദോഹ), ഹുദ ഉമര്‍ അറക്കല്‍, റിസ്‌വിന്‍ റഫീഖ് (ഇരുവരും വക്‌റ) എന്നിവരാണ് ഒന്നാം റാങ്കിനര്‍ഹരായത്. 98 ശതമാനം മാര്‍ക്ക് നേടിയ ഫര്‍സാന അബ്ദുല്ല, മിന്‍ഹ മറിയം എന്നിവരാണ് രണ്ടാം റാങ്ക് നേടിയത്.
ആദില്‍ സലീം, ആയിശ ഷാജഹാന്‍, അമല്‍ ഫരീദ് എന്നിവര്‍ മൂന്നാം റാങ്ക് നേടി.
എല്ലാ വര്‍ഷവും റമദാനില്‍ വന്‍ ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്ന പരീക്ഷയില്‍ ജനറല്‍ കാറ്റഗറിയില്‍ മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറ അന്‍ആം, സൂറ അന്‍ഫാല്‍ എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍.
16 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം നടത്തിയ പരീക്ഷയില്‍ സൂറ സ്വഫ്, സൂറ ജുമുഅ, സൂറ മുനാഫിഖൂന്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. ദോഹ, വക്‌റ, ദുഖാന്‍ എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. വിജയികളെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും നടത്തിപ്പില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഒക്‌ടോബര്‍ ആദ്യവാരത്തില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമത്തില്‍ വിതരണം ചെയ്യുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ശൈജല്‍ ബാലുശ്ശേരി അറിയിച്ചു.
പരീക്ഷാ ഫലം അറിയാന്‍ 4435873944416422 എന്നീ നമ്പറുകളില്‍  ബന്ധപ്പെടാവുന്നതാണ്. 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!