Section

malabari-logo-mobile

മതത്തിന്റെ വേഷത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം വെല്ലുവളി;കമല്‍

HIGHLIGHTS : തിരൂര്‍:

തിരൂര്‍: മത്തിന്റെയും മതമൗലികവാദത്തിന്റേയും സങ്കുചിത രാഷ്ട്രീയത്തിന്റെയും വേഷത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം ചലച്ചിത്ര പ്രസ്ഥാനത്തിനുളള വെല്ലുവിളിയെന്ന് ചലച്ചിത്ര സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു.

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂരില്‍ ആരംഭിച്ച ദ്വിദിന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

sameeksha-malabarinews

ചലച്ചിത്രമേളയില്‍ യുദ്ധം, അധിനിവേശം, അതിജീവനം തുടങ്ങിയ വിഷയങ്ങള്‍ അധികരിച്ചുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ശിവദാസന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ദ്ദനന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രദര്‍ശനത്തിന് ശേഷം ഓപ്പണ്‍ഫോറവും ഉണ്ടായിരുന്നു.

വെള്ളിയാഴ്ച ദി കളേഴ്‌സ് ഓഫ് ദി മൗണ്ടേയ്ന്‍സ്്, പച്ചിലക്കൂട്, കൈപ്പാട്, ഓഫ്‌സൈഡ്, വാട്ട് ഈസ് ദാറ്റ്, മീല്‍സ് റെഡി, മാരത്തോണ്‍, ഈവണ്‍ ദി റെയില്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 5.15 ന് ഡോക്യുമെന്ററി പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!