മഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഒരാള്‍ പിടിയില്‍

മഞ്ചേരി : വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മഞ്ചേരിയില്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മഞ്ചേരി സ്വദേശി ജസീബിനെയാണ് അറസ്റ്റ് ചെയ്തത്.

സിഐ വി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആനക്കയം പേരാപ്പുറം അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് വീട്ടുകാര്‍ ചീത്തപറഞ്ഞ മനോവിഷമത്തിന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി അസമയത്ത് മഞ്ചേരി സ്റ്റാന്റില്‍ എത്തപ്പെടുകയായിരുന്നു. ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് അടുത്തുകൂടിയ പ്രതികള്‍ വനിതാ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

മഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതികളെ തിരിച്ചറിഞ്ഞു

Share news
error: Content is protected !!
Scroll to Top