കാക്കാട് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് ദേശീയപാതയിലെ പെട്രോള്‍പമ്പിന് സമീപത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കാച്ചടിക്കലും കരിമ്പിലുമുള്ള ഇരുകൂട്ടര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഒരുവാഹനത്തിന്റെ ബാറ്ററി ആക്രിക്കടയില്‍ വിറ്റതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് അടിയില്‍ കലാശിച്ചത്.

സംഘര്‍ഷം അക്രമാസക്തമായതോടെ സ്ഥലത്തെത്തിയ തിരൂരങ്ങാടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തി വീശി.

സംഭവത്തില്‍ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top