ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ ഭര്‍ത്താവ് ഫെയ്‌സ് ബുക്കിലിട്ടു

ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ഭാര്യയുടെ മരിച്ചു കിടക്കുന്ന ഫോട്ടോകള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഭാര്യ തന്നെ തുടര്‍ച്ചയായി മര്‍ദ്ധിക്കാറുണ്ടെന്നും ഈ അപമാനം സഹിച്ച് ജീവിക്കേണ്ടെന്നും അതിനാലാണ് അവളെ വെടിവെച്ച് കൊന്നതെന്നും മിയാമി സ്വദേശിയായ ഡെരക് മദീന തന്റെ ഫെയ്‌സ് ബുക്ക് വാളില്‍ എഴുതിയിരിക്കുന്നത്. ഇതു കൂടാതെ ഇനി മുതല്‍ നിങ്ങള്‍ക്കെന്നെ വാര്‍ത്തകളില്‍ കാണാമെന്നും ജയിലിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്നും ഡെരക് എഴുതിയിട്ടുണ്ട്.

മുപ്പത്തിയൊന്നുകാരനായ ഡെരക് തന്റെ ഇരുപ്പതിയാറുകാരിയായ ഭാര്യ ജെനിഫര്‍ അല്‍ഫോന്‍സോയെയാണ് വെടിവെച്ച് കൊന്നത്. ചോരയില്‍ കുളിച്ചു കിടക്കുന്ന ഭാര്യയുടെ ഫോട്ടോക്കടിയില്‍ അടികുറിപ്പായി അല്‍ഫോന്‍സ നിത്യ ശാന്തി എന്നെഴുതിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട് നാലുമണിക്കൂര്‍ കൂടി മാത്രമേ ഫെയ്‌സ് ബുക്ക് പേജ് ഉണ്ടായിരുന്നൊള്ളൂ.

പോലീസ് ഇയാളുടെ വീട്ടില്‍ നിന്നും കൊല്ലപെട്ട ഭാര്യയുടെ മൃതശരീരം കണ്ടെടുത്തു. ഭാര്യയുടെ ആദ്യബബന്ധത്തിലുള്ള പത്ത് വയസ്‌കാരി മകളെ കെട്ടിയിട്ട നിലയില്‍ വീട്ടില്‍ നിന്നും അധികൃതര്‍ രക്ഷിച്ചു. അവസാനമായി ഡെരക് തന്റെ ഫെയ്‌സ് ബുക്ക് വാളില്‍ ഇങ്ങനെയെഴുതിയിരുന്നു. “ലവ് യൂ ഫെയ്‌സ് ബുക്ക് ഫ്രണ്ട്‌സ്, മിസ് യൂ, ടേക്ക് കെയര്‍”. പല സുഹൃത്തുകളും ഫെയ്‌സ് ബുക്കില്‍ നിങ്ങള്‍ ഇത് എന്തിന് ഇതു ചെയ്തു എന്ന് ഡെരകിനോട് ചോദിച്ചിരുന്നു. അതേ സമയം ഡെരക് മെദീന പോലീസിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top