വിവാഹം,സെക്സ്, വിവാഹപൂര്‍വ്വ ബന്ധങ്ങള്‍ എന്നീ വിഷയങ്ങളില്‍ പുതു തലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ അമ്പരപ്പിക്കുന്ന കണ്ടെത്തലുകള്‍ അടങ്ങിയ സര്‍വ്വേ റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രവും മാള്‍സ് ഏജന്‍സിയും നടത്തിയ സര്‍വ്വേയിലാണ് രണ്ടുംകെട്ട നിലപാടുകള്‍ ഇന്ത്യന്‍ യുവാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സെക്സിന്റെ കാര്യത്തില്‍ വിവാഹപൂര്‍വ്വ ബന്ധം നടത്താമെന്ന് വാദിക്കുന്നവര്‍ തന്നെ സ്വന്തം കാര്യം വരുമ്പോള്‍ തന്റെ ഭാര്യ കന്യകയായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. പിന്നെയുമുണ്ട് ചില ‘പുരോഗമന’ കാഴ്ചകള്‍. പെണ്ണങ്ങള് സിഗരറ്റു വലിക്കുയോ കള്ളു കുടിക്കുയോ ചെയ്യുന്നത് വലിയൊരു അപരാധമായി സര്‍വ്വേയില്‍ പങ്കെടുത്ത 26 ശതമാനം പുരുഷന്മാരും കാണുന്നില്ല. പക്ഷേ ഇവരെ കല്ല്യാണം കഴിക്കാന്‍ ഇവരാരും തയ്യാറൊട്ടുമല്ലത്രെ.
സര്‍വ്വേയില്‍ പങ്കെടുത്ത 55.9 ശതമാനം യുവാക്കളും വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം തെറ്റായി കാണുന്നില്ല. എന്നാല്‍ 64.4 ശതമാനം പേര് തന്റെ ജീവിത പങ്കാളിയായി വരുന്നയാള്‍ കന്യക (ന്) ആയിരിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ്. സ്വവര്‍ഗ്ഗാനുരാഗത്തെയും 37.3 ശതമാനം പേര് അംഗീകരിക്കുന്നുണ്ട്. ലിവിങ് ടുഗതറിനെ അംഗീകരിക്കാന്‍ ഇന്ത്യന്‍ യുവത്വം മടികാട്ടുന്നില്ല. 44.3 ശതമാനം പേര് ഈ ബന്ധത്തെ അനുകൂലിച്ചു.
വിവാഹ പ്രായത്തെ പറ്റിയും ചില കാഴ്ചപാടുകള്‍ യുവതക്കുണ്ട്. 52.4 ശതമാനം പേരും സ്ത്രീകള്‍ 21 നും 24 വയസ്സിനുമിടയില്‍ വിവാഹിതരായി പോകണമെന്ന് കരുതുന്നവരാണ്. അതിലും പ്രായം കുറയണമെന്ന് ആഗ്രഹിച്ച 12 ശതമാനം പേരും ഉണ്ട്. ഏതായാലും ഡൈവേഴ്സിനെ കുറിച്ചുള്ള കാഴ്ചപാടും വ്യത്യാസം വന്നു തുടങ്ങി. സര്‍വ്വേയില്‍ പങ്കെടുത്ത 54.8 ശതമാനം പേര് മാത്രമാണ് വിവാഹ മോചനം ഒരു പരിഹാര മാര്‍ഗമല്ല എന്ന് പറഞ്ഞത്.
യുവാക്കളുടെ പ്രധാന ഹോബി നമ്മളെല്ലാം പ്രതീക്ഷിച്ചതുതന്നെ. 46 ശതമാനം യുവാക്കളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ സമയം ചിലവഴിക്കാനിരിക്കുന്നവരാണ്.




