Section

malabari-logo-mobile

ഷാരൂഖ് ഖാന്റെ വീട് വാടകക്ക് കിട്ടും മാസം മൂന്ന് ലക്ഷം കൊടുത്താല്‍

HIGHLIGHTS : ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ തന്റെ ബാന്ദ്രയിലെ

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ തന്റെ ബാന്ദ്രയിലെ വീട് വാടകക്ക് കൊടുക്കാന്‍ ഒരുങ്ങുന്നു. ആവശ്യക്കാര്‍ക്ക് ഷാരൂഖ് ഖാന്റെ ഈ അപ്പാര്‍ട്ട്‌മെന്റ് വാടകക്ക് കൊടുന്നുന്നു എന്ന വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീ അമൃത് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന ഈ മൂന്നു നില വീടിന് 3 ലക്ഷം രൂപയാണ് മാസ വാടകായി ഷാരൂഖ് ആവശ്യപെടുന്നത്.

ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദീവാനക്ക് ശേഷമാണ് ഷാരൂഖ് ഈ വീട്ടില്‍ നിന്നും താമസം മാറിയിരിക്കുന്നത്. എന്നാല്‍ തനിക്ക് എല്ലാ ഭാഗ്യവും തന്ന ഈ വീടിനെ ഷാരൂഖ് വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

sameeksha-malabarinews

മൂന്ന് ലക്ഷത്തിന് ഇതിനേക്കാളും ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍ മുംബൈ നഗരത്തില്‍ കിട്ടുമെങ്കിലും അത് ഷാരൂഖ് ഖാന്റെ വീടാവില്ല എന്നാണ് ഇടനിലക്കാരന്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!