ഭരണകാര്യങ്ങളില്‍ ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികലയുടെ കര്‍ശന നിര്‍ദേശം

sasikalaചെന്നൈ: ഭരണകാര്യങ്ങളിലും പാര്‍ട്ടികാര്യങ്ങളിലും ഇടപെടരുതെന്ന് ശശികല തന്റെ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ പോയസ് ഗാര്‍ഡനില്‍ വച്ച് തന്റെ കുടുംബാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശശികല ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. ഇതിനു ശേഷം ചേര്‍ന്ന പാര്‍ട്ടി യോഗത്തിലും ശശികല ഇക്കാര്യം സൂചിപ്പിച്ചതായാണ് വിവരങ്ങള്‍. തന്റെ ബന്ധുക്കള്‍ നല്‍കുന്ന ഒരു നിര്‍ദേശവും മന്ത്രിമാരോ അവര്‍ക്കൊപ്പമുള്ളവരെ സ്വീകരിക്കേണ്ടതില്ലെന്ന് ശശികല അറിയിച്ചു.

ശശികല തുടര്‍ന്നും പോയസ് ഗാര്‍ഡിനില്‍ താമസിക്കാനാണ് സാധ്യതയെന്നും ഇപ്പോള്‍ പോയസ് ഗാര്‍ഡനില്‍ തങ്ങുന്ന അവരുടെ ബന്ധുക്കളെല്ലാം അധികം വൈകാതെ അവിടെ നിന്നൊഴിയുമെന്നുമാണ് സൂചന.

ജയലളിതയുടെ ഭൗതികദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ശശികലയും അവരുടെ ബന്ധുക്കളും അതിന് ചുറ്റും നിലയുറപ്പിച്ചത് സാമൂഹ്യമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു.തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് ശശികലയെ നയിച്ചതെന്നാണ് സൂചന. അതേസമയം തനിക്കും തന്റെ കുടുബാംഗങ്ങള്‍ക്കും നേരെ ഉയരുന്ന പൊതുവികാരം തണ്ണുപ്പിക്കാനുള്ള നീക്കങ്ങളാണ് ശശികല ഇപ്പോള്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top