ബൈക്ക് തട്ടി മദ്രസ്സ വിദ്യാര്‍ത്ഥിക്ക് പരിക്ക്

പരപ്പനങ്ങാടി : ബൈക്ക് തട്ടി മദ്രസ്സ വിദ്യര്‍ത്ഥിക്ക് പരിക്ക്. മൂത്താംവീട്ടില്‍ ജാഫറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (6) നാണ് ബൈക്കിടിച്ച് പരിക്ക് പറ്റിയത്. ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ചെട്ടിപ്പടി ആനപ്പടി ജംഗ്ഷനിലാണ്് സംഭവം. മദ്രസ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥി. പരിക്കേറ്റ സിനാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ പെട്ട ബൈക്ക് എടുത്ത് മാറ്റാന്‍ പോലീസ് എത്താന്‍ വൈകിയതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപെട്ടു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top