ബൈക്കിലെത്തിയവര്‍ കാറില്‍ നിന്ന് സ്വര്‍ണാഭരണവും പണവുമടങ്ങയ ബാഗ് മോഷ്ടിച്ചു

പരപ്പനങ്ങാടി: ബൈക്കിലെത്തിയ സംഘം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസിനകത്തുകൂടി പണവും സ്വര്‍ണാഭരമവും മൊബൈല്‍ഫോണുമടങ്ങിയ ബാഗ് കവര്‍ന്ന് കടന്നുകളഞ്ഞു. തിങ്കളാഴ്ച രാത്രിയില്‍ പത്തുമണിയോടെയാണ്
പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ സംഭവം നടന്നത്.

രാത്രിയില്‍ പ്രവര്‍ത്തിക്കു്‌നന ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങുന്നതിനായി കാറോടിച്ചിരുന്നയാള്‍ റോഡരികില്‍ വണ്ടി നിര്‍ത്തി കടയിലേക്ക് പോയ സമയത്ത് കാറിലുണ്ടായിരുന്ന സ്ത്രീകളുടെ സമീപത്ത് വെച്ചിരുന്ന സ്വര്‍ണാഭരണമടങ്ങിയ ബാഗ് ഹെല്‍െറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ എടുത്ത് കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

നാലരപവന്റെ സ്വര്‍ണാഭരണവും രണ്ടായിരം രൂപയും ാെരു മൊബൈല്‍ഫോണുമാണ് ബാഗിലുണ്ടായിരുന്നത്. രാമനാട്ടുകര സ്വദേശി ചന്ത്രോത്ത് വീട്ടില്‍ മുരളിയുടേതാണ് ബാഗ്.

Share news
error: Content is protected !!
Scroll to Top