പരപ്പനങ്ങാടി: ജേസീസ് പരപ്പനാട് വള്ളിക്കുന്ന് സെക്ടറിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള മേഖലാ സമ്മേളനം പരപ്പനങ്ങാടി കെകെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം ജേസീസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. വാമനന്‍ ഉദ്ഘാടനം ചെയ്തു. രാംദാസ് കെ മുഖ്യപ്രഭാഷണം നടത്തി.
വള്ളിക്കുന്ന് പരപ്പനാട് സെക്ടറിന്റെ പുതിയ ഭാരവാഹികളായി അഹമ്മദ് ആസിഫ്(പ്രസിഡന്റ്) പ്രശാന്ത്.ബി(സെക്രട്ടറി), ഉമ്മര്‍ ഫാറൂഖ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




