തിരൂരങ്ങാടി: ബേക്കറിയില്‍ നിന്നും വാങ്ങിയ ബ്രഡ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ധിയും വയറിളക്കവുമുണ്ടായതായി പരാതി. പന്താരങ്ങാടി പി പി മുംതാസിന്റെ അമല്‍ (മൂന്നര), സഹോദരി പുത്രി തഫ്‌സിയ (9) എന്നിവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ചെമ്മാട്ടെ ഹോണസ്‌ററ് ബേക്കറിയില്‍ നിന്നും വാങ്ങിയ എലൈറ്റ് ബ്രഡാണ് കഴിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ബ്രഡ് വാങ്ങിക്കഴിച്ചത്. അപ്പോള്‍ തന്നെ അസ്വസ്ഥത ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഛര്‍ദ്ധിയും വയറിളക്കവുമുണ്ടായത്. മുംതാസ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




