Section

malabari-logo-mobile

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാനെത്തിയ യുവതിയെ കാണാതായി

HIGHLIGHTS : പരപ്പനങ്ങാടി : പിഞ്ചു കുഞ്ഞിന്റെ

പരപ്പനങ്ങാടി : പിഞ്ചു കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യുന്നതിനായി പള്ളിയിലെത്തിയ യുവതിയെ കാണാതായി.

ഇന്ന് വൈകീട്ട് 7.30 മണിയോടെയാണ് സംഭവം. ഒരു ഓട്ടോയില്‍ ഒരുവയസ് പ്രായം തോന്നുന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായി ചിറമംഗലം പളളിയി ലെത്തിയ യുവതി കുഞ്ഞിനെ പള്ളിയില്‍ മറവുചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പള്ളി അധികാരികള്‍ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും വരാതെ കുട്ടിയെ ഖബറടക്കാന്‍ ആകില്ലെന്ന് പറഞ്ഞതോടെ യുവതിയും ഒപ്പമുള്ളവരും മടങ്ങുകയായിരുന്നു. ഒന്നരമാസം പ്രായമാണ് കുഞ്ഞിനെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. ഇത് നാട്ടുകാരല്‍ കൂടുതല്‍ സംശയമുയര്‍ത്തി.
യുവതി പരപ്പനങ്ങാടി സ്വദേശിയാണെന്നാണ് സൂചന.
ഓട്ടോയില്‍ യുവതിക്കൊപ്പം മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനിലേക്കാണെന്ന് പറഞ്ഞ്് പോയ ഇവരെ പിന്നീട് കണ്ടിടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!